ഇന്ത്യ ഭരിക്കുന്നത് ആലിബാബയും 41 കള്ളന്മാരും; മോഡിയെ വിമര്‍ശിച്ച് വി.എസ്

മലപ്പുറം : ഇന്ത്യ ഭരിക്കുന്നത് ആലിബാബയും 41 കള്ളന്മാരും ഉള്‍പ്പെടുന്ന ഒരു കൊള്ളസംഘമെന്ന് വി.എസ് അച്യുതാന്നദന്‍. വിജയ്മല്യയേയും നീരവ് േോഡിയേയും പോലുള്ളവര്‍ പതിനായിരക്കണക്കിന് കോടി രൂപയോളം ചാക്കില്‍ കെട്ടി മറ്റ് രാജ്യങ്ങളിലേയ്ക്ക് ഒളിച്ചോടുകയും രാജ്യം ഭരിക്കുന്നവര്‍ അതിന് കാവല്‍ നില്‍ക്കുകയുമാണ്.

കര്‍ഷകര്‍ കടക്കെണിയില്‍ അകപ്പെട്ടു ജീവനെടുക്കുന്നതും ഡല്‍ഹിയില്‍ നടന്ന കര്‍ഷകരുടെ വമ്പന്‍ റാലികളെ കുറിച്ചും മോഡി അറിഞ്ഞിട്ടില്ല. ഇതൊന്നും കാണുന്നുമില്ല.

ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു താഴുന്നതും പ്രധാനമന്ത്രി ശ്രദ്ധിച്ചിട്ടേയില്ല. കള്ളപ്പണം പിടിക്കാനെന്ന വ്യാജേന നോട്ട് നിരോധിച്ചപ്പോഴും ജി.എസ്.ടി. കൊണ്ടുവന്നും ജനങ്ങളുടെ നട്ടെല്ലൊടിഞ്ഞതും അവര്‍ കണ്ടില്ലെന്നും വിഎസ് ചൂണ്ടിക്കാട്ടി.ഞങ്ങള്‍ കള്ളന്മാരാണ് എന്ന് അഭിമാനത്തോടെ പറയുന്ന നേതാക്കളും ശിങ്കിടികളും ചേര്‍ന്ന് രാജ്യത്തെ കുട്ടിച്ചോറാക്കുകയാണെന്നും വി.എസ് കുറ്റപ്പെടുത്തി.