ആവേശം കൂടിയപ്പോള്‍ കേസുകളുടെ എണ്ണം തെറ്റി; വീണ്ടും പത്രിക സമര്‍പ്പിച്ച് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം : കേസുകളുടെ എണ്ണമെടുത്തത് തെറ്റിയതിനെ തുടര്‍ന്ന് ആറ്റിങ്ങലിലെ എല്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ വീണ്ടും പത്രിക സമര്‍പ്പിച്ചു. ശോഭയ്‌ക്കെതിരെ കൂടുതല്‍ കേസുകളുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച നല്‍കിയ പത്രിക പിന്‍വലിച്ച് പുതിയ പത്രിക സമര്‍പ്പിച്ചത്. വരാധികാരിയായ കലക്ടര്‍ വാസുകിയ്ക്ക് മുന്നിലാണ് പത്രിക സമര്‍പ്പിച്ചത്.

ശോഭ തിരക്കുകളിലായതിനാല്‍ ബിജെപി നേതാക്കളാണ് അവര്‍ക്കായി പത്രിക സമര്‍പ്പിച്ചത്. മുന്‍പ് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേന്ദ്രനും ഇത്തരത്തില്‍ വീണ്ടും പത്രിക സമര്‍പ്പിക്കേണ്ടി വന്നിരുന്നു.