ആനന്ദ് അംബാനി കട്ട മോഡി ഫാന്‍; തെരഞ്ഞെുടുപ്പ് റാലിയില്‍ പങ്കെടുത്തു

മുംബൈ : ബിജെപിക്ക് പിന്തുണയുമായി മുകേഷ് അംബാനിയുടെ മകന്‍ രംഗത്ത്. മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു.

സദസിലെ ആദ്യ നിരയില്‍ തന്നെയായിരുന്നു ആനന്ദ് അംബാനി സ്ഥാനം പിടിച്ചതെന്നതും എടുത്തു പറയേണ്ടതാണ്. പ്രദേശിക മറാത്തി ചാനലിനോടാണ് ആനന്ദ് തന്റെ പിന്തുണ മോഡിക്കാണെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം മുംബൈ സൗത്ത് മണ്‌ലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലിങ് ദേവ്‌റയെ പിന്തുണച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി രംഗത്തെത്തിയിരുന്നു. ഇതാദ്യമായാണ് മുകേഷ് അംബാനി പരസ്യമായി ഒരു സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് രംഗത്തെത്തിയത്. സ്ഥാനാര്‍ത്ഥി പുറത്തുവിട്ട വീഡിയോയിലാണ് മുകേഷ് പിന്തുണ അറിയിക്കുന്നത്.