സരിത എസ്.നായരുടെ പത്രിക തള്ളി; എറണാകുളത്തും വയനാട്ടിലും മത്സരിക്കാനാകില്ല

കൊച്ചി : ലോകസഭാ തെരഞ്ഞെടുപ്പിലേയ്ക്ക് മത്സരിക്കാന്‍ സരിത എസ്.നായര്‍ നല്‍കിയിരുന്ന പത്രികകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. എറണാകുളത്തും വയനാട്ടിലും മത്സരിക്കാനുള്ള സരിതയുടെ ആഗ്രഹമാണ് ഇതോടെ പൊലിഞ്ഞിരിക്കുന്നത്.

സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളില്‍ സരിത ശിക്ഷിക്കപ്പെട്ടിരുന്നു. ഈ ശിക്ഷ റദ്ദാക്കിയിട്ടില്ലാത്ത സാഹചര്യത്തിലാണ് നാമനിര്‍ദേശ പത്രിക തള്ളുന്നതെന്ന് വരണാധികാരി അറിയിച്ചു.

ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാന്‍ ഇന്ന് 10.30 വരെ സമയം അനുവദിച്ചിരുന്നു. അനുവദിച്ച സമയത്തിനുള്ളില്‍ ഇത് ഹാജരാക്കാന്‍ കഴിയാതായതോടെയാണ് പത്രിക തള്ളിയത്.