കോട്ടയം: നാഗമ്പടം പഴയമേല്‍പ്പാലം നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനുള്ള ശ്രമം വീണ്ടും പാളി. ഇതേതുടര്‍ന്ന് സ്ഫോടനത്തിലൂടെ പാലം തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിച്ചു
രാവിലെ 11 നും 12 നും ഇടയില്‍ പാലം പൊളിക്കുമെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് ഇത് നീണ്ടു പോകുകയായിരുന്നു.
തുടര്‍ന്ന് ഏകദേശം 12.45 ഓടെ സ്ഫോടക വസ്തുക്കള്‍ പൊട്ടിക്കാന്‍ ശ്രമിച്ചുവെങ്കിലും വൈദ്യൂതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് പാലം തകര്‍ക്കാന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് എന്താണ് പിഴവെന്ന് കണ്ടെത്തി അത് പരിഹരിച്ചു വരികയാണ്.
1.30 ഓടെ വീണ്ടും പാലം പൊളിക്കാന്‍ കഴിയുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അതിനും കഴിഞ്ഞില്ല. എവിടെയാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതെന്ന് കണ്ടെത്തുകയായിരുന്നു പിന്നീട്. തുടര്‍ന്ന് ഉഗ്രസ്ഫോടശേഷി പ്രയോഗിച്ചുവെങ്കിലും 5.15 ഓടെ വീണ്ടും സ്ഫോടനം നടത്തിയെങ്കിലും പാലം തകര്‍ന്നില്ല.