സൗദദിക്ക് നേരെ ഹൂദി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന് ഉള്‍പ്പെടെ അഞ്ച് പേര് കൊല്ലപ്പെട്ടു. ഇന്നലെ പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് സൗദി വ്യോമസേന ഡ്രോണ്‍ തകര്‍ത്തു. പുലര്‍ച്ചെ പന്ത്രണ്ടരയ്ക്ക് സൗദിയിലെ അബഹയിലെ ജനവാസ പ്രദേശം ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് സൈനിക വക്താവ് തുര്‍ക്കി അല്‍ മാലികി പറഞ്ഞു.
ഡ്രോണ്‍ ഇറാന് നിര്‍മിതമാണെന്നാണ് റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചില വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഒരു ഇന്ത്യക്കാരനും ഒരു സ്ത്രീ ഉള്‍പ്പെടെ നാല് സൗദികള്‍ക്കുമാണ് പരിക്കേറ്റത് എന്ന് അസീര്‍ മേഖലാ സിവില്‍ ഡിഫന്‍സ് വക്താവ് മുഹമ്മദ് അല്‍ അസ്സാമി അറിയിച്ചു. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.