തിരുവനന്തപുരം: നാല് സിറ്റിംഗ് എം.എല്‍.എമാരെ ഉള്‍പ്പെടുത്തി ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ സി.പി.എം പ്രഖ്യാപിച്ചു. ഇന്നലെ നടന്ന ഇടതുമുന്നണി യോഗത്തില്‍ സി.പി.എമ്മിന് ലഭിച്ച 16 സീറ്റുകളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികളെ സി.പി.എം സംസ്ഥാന സമ്മിറ്റി അംഗീകരിച്ചുവെന്നും കോടിയേരി അറിയിച്ചു.
കാസര്‍ഗോഡ് കെ.പി സതീശ് ചന്ദ്രന്, കണ്ണുര്‍-പി.കെ ശ്രീമതി, വടകര-പി.ജയരാജന്, കോഴിക്കോട്-എ.പ്രദീപ്കുമാര്‍, മലപ്പുറം-വി.പി.സാനു, ആലത്തൂര്‍ പി.കെ ബിജു, പാലാക്കാട് എം.ബി രാജേഷ്, ചാലക്കുടി-ഇന്നസെന്റ്,
എറണാകുളം-പി.രാജീവ്, കോട്ടയം-വി.എന്‍ വാസവന്, ആലപ്പുഴ-അഡ്വ. എ.എം ആരിഫ്, പത്തനംതിട്ട-വീണാ ജോര്‍ജ്, കൊല്ലം-കെ.എന്‍ ബാലഗോപാല്‍, ആറ്റിങ്ങള്‍-ഡോ.എ.സമ്പത്ത്.
രണ്ട് സീറ്റുകള്‍ സ്വതന്ത്രന്മാര്ക്ക് പിന്തുണ നല്‍കും. ഇടുക്കി-അഡ്വ.ജോയ്സ് ജോര്‍ജ്
പൊന്നാനി-പി.വി അന്‍വര്‍ എന്നിവരാണവര്‍.
എല്ലാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റികള്‍ 20നകം രൂപകീരിച്ച് വോട്ടര്‍മാരെ കാണാന്‍ തീരുമാനിച്ചതായും കോടിയേരി പറഞ്ഞു.