മുതിര്‍ന്ന നേതാക്കള്‍ക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്ന കടുംപിടുത്തത്തില്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടിക ഇനിയും വൈകും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇനിയും വൈകിയേക്കും. മത്സരിക്കാനില്ലെന്ന നിലപാട് മുതിര്‍ന്ന നേതാക്കള്‍ ആവര്‍ത്തിക്കുന്നതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് അന്തിമ രൂപം കണ്ടെത്താനുള്ള സ്‌ക്രീനിങ് കമ്മറ്റി ഇന്നാദ്യമായാണ് യോഗം ചേരുന്നത്. രാവിലെ 10 മണിക്കാണ് യോഗം ചേരുക. നാളെ അഹമ്മദാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവും ചേരും. അതിന് ശേഷമാണ് രാഹുല്‍ ഗാന്ധി കേരളത്തിലേയ്ക്ക് വരിക.

മാര്‍ച്ച് 15 ന് ശേഷമായിരിക്കും രാഹുല്‍ ഗാന്ധിയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചേരാനാകുക. അതിന് മുന്‍പ് സ്‌ക്രീനിങ് കമ്മറ്റി പട്ടിക സംബന്ധിച്ച അന്തിമ രൂപം ഉണ്ടാകും. പട്ടിക സംബ്ന്ധിച്ച തീരുമാനം 15 നോ 16 നോ ആയിരിക്കും വരിക.