കോട്ടയം : കെ.എം മാണി തന്നെ മന:പൂര്‍വം ഒഴിവാക്കിയതെന്ന വെളിപ്പെടുത്തലുമായി പി.ജെ. ജോസഫ്. കേരളാ കോണ്‍ഗ്രസിന് ഇടുക്കി സീറ്റ് നല്‍കാമെന്നും അവിടേയ്ക്ക് പ്രമുഖനായ മറ്റൊരു സ്ഥാനാര്‍ത്ഥി ഇല്ലാത്ത സാഹചര്യത്തില്‍ തന്നെ ഇടുക്കിയിലേയ്ക്ക് പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ , ജോസ് കെ.മാണി ചര്‍ച്ചയ്ക്ക് തയ്യാറായില്ല.
എന്തായാലും പാര്‍ട്ടിക്കുള്ളിലെ ഉള്‍പാര്‍ട്ടി ജനാധിപത്യം ശക്തിപ്പെടുത്താനുള്ള പോരാട്ടം താന്‍ തുടങ്ങിക്കഴിഞ്ഞുു. ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് യു.ഡി.എഫിന്റെ സമുന്നതന്മാരായ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുന്നുവെന്നും അവരുടെ വിജയത്തിനായി പോരാടുമെന്നും തൊടുപുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജോസഫ് കൂട്ടിച്ചേര്‍ത്തു.