ബാലാക്കോട്ട് ആക്രമണത്തിന് ശേഷവും വീണ്ടും ഇന്ത്യ ആക്രമിക്കുമെന്ന ഭയത്തില്‍ പാകിസ്ഥാന്‍. ഇതിന്റെ ഭാഗമായി പാകിസ്ഥാന്‍ തന്ത്രപ്രധാന കേന്ദ്രങ്ങളിലും സൈനിക താവളങ്ങളിലും പ്രധാന നഗരങ്ങളിലുമായി വ്യോമ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ്. വ്യോമാക്രമണം പ്രതിരോധിക്കാനായി ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത മീഡിയം റേഞ്ച് പ്രതിരോധ മിസൈലുകളാണ് നഗരത്തിലും അതിര്‍ത്തി പ്രദേശങ്ങളിലും വിന്യസിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം ഇന്ത്യ നടത്തിയ വ്യോമാക്രമണം പ്രതിരോധിക്കുന്നതില്‍ പാകിസ്ഥാന് വീഴ്ച സംഭവിച്ചിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് പാക് ശ്രമം. ഇതിനായി ഇന്ത്യയുമായുള്ള വ്യോമപാതകള്‍ അടച്ചിട്ടിരിക്കുകയാണ്.
കരയില്‍ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന എല്‍വൈ80 (എച്ച്ക്യൂ16) ന്റെ അഞ്ചു പ്രതിരോധ യൂണിറ്റുകളാണ് പാകിസ്ഥാന്‍ വിവിധ സ്ഥലങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. ഇതോടൊപ്പം ഐബിഐഎസ്150 വ്യോമനിരീക്ഷണ റഡാറുകളും വിന്യസിച്ചിട്ടുണ്ട്.
മൊബൈല്‍ എയര്‍ഡിഫന്‍സ് സംവിധാനമായി എല്‍വൈ80 എവിടേക്കു വേണമെങ്കിലും പെട്ടെന്ന് കൊണ്ടു പോകാന്‍ സാധിക്കും. കൂടാതെ ചൈനയില്‍ നിന്നു ഇറക്കുമതി ചെയ്ത സിഎച്ച്4, സിച്ച്5 ഡ്രോണുകളും പാക്കിസ്ഥാന്‍ വ്യോമനിരീക്ഷണത്തിനായി വിന്യസിച്ചിട്ടുണ്ട്.