യാത്രക്കാരിയായ അമ്മ കുഞ്ഞിനെ വിമാനത്താവളത്തില്‍ മറന്നുവെച്ചതറിഞ്ഞ് പറന്നുയര്‍ന്ന വിമാനം നിലത്തിറക്കിയ പൈലറ്റിന് സോഷ്യല്‍ മീഡിയയുടെ നിറഞ്ഞ കയ്യടി. ജിദ്ദ കിങ് അബുദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളമാണ് അപൂര്‍വ സംഭവത്തിന് സാക്ഷ്യം വഹിച്ചത്.
ജിദ്ദയില്‍ നിന്നും ക്വാലാലംപൂരിലേയ്ക്ക് പറഞ്ഞ എസ് വി 832 വിമാനമാണ് പൈലറ്റ് അടിയരമായി നിലത്തിറക്കിയത്. വിമാനം പറന്നുയര്‍ന്ന ശേഷമാണ് യാത്രക്കാരിയായ മാതാവ് തന്റെ കുഞ്ഞിനെ വിമാനത്താവളത്തില്‍ മറന്ന കാര്യം അറിയുന്നത്. ഉടന്‍ തന്നെ പൈലറ്റ് വിമാനത്താവളത്തിലെ ഓപറേഷന്‍ മുറിയുമായി ബന്ധപ്പെട്ട് അനുവാദം വാങ്ങിയ ശേഷം വിമാനം തിരികെ ഇറക്കുകയായിരുന്നു. വിമാനം തിരിച്ചിറക്കാനുള്ള അനുമതി തേടിക്കൊണ്ട് പൈലറ്റ് വിമാനത്താവളത്തിലെ എടിസി ഓപറേഷനിലേയ്ക്ക് സന്ദേശം കൈമാറുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
പൈലറ്റിന്റെ സന്ദേശം കൈപ്പറ്റിയ ഉടന്‍ ഇത്തരം സാഹചര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ഒരു ഉദ്യോഗസ്ഥര്‍ സഹപ്രവര്‍ത്തകനോട് ചോദിക്കുന്നതും കുഞ്ഞ് വിമാനത്തില്‍ ഇല്ലെന്ന കാര്യം ഒന്നുകൂടി ഉറപ്പാക്കാന്‍ ഓപ്പറേറ്റര്‍ നിര്‍ദേശിക്കുന്നതുമായ സംസാരത്തിന്റെ വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. വിമാനം തുടര്‍ന്ന് യാത്ര ചെയ്യാന്‍ യാത്രക്കാരി സമ്മതിക്കുന്നില്ലെന്നും പൈലറ്റ് പറയുന്നുണ്ട്.