സോഷ്യല്‍ മീഡിയയില്‍ യുവതയ്ക്ക് ഏറ്റവും പ്രിയങ്കരമായ ഒന്നാണ് ടിക് ടോക് വീഡിയോകള്‍. ടിക് ടോക് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ടിക് ടോക്. 13 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ വീഡിയോ അപ്ലോഡ് ചെയ്യുന്നതിനും അഭിപ്രായം പറയുന്നതിനും പ്രൊഫൈല്‍ ഉണ്ടാക്കുന്നതിനും സന്ദേശങ്ങള്‍ അയയ്ക്കുന്നതിനും ഇനി ടിക് ടോക് ഇനി അനുവദിക്കില്ല.
ഫെഡറല്‍ ട്രേഡ് കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ടിക് ടോക് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുമുള്ള നിയമം ടിക് ടോക്ക് പാലിക്കണമെന്നാണ് കമ്മിഷന്റെ നിര്‍ദേശം ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്ട് നിയമം ലംഘിച്ചതിന്റെ പേരില്‍ കമ്മിഷന് ടിക് ടോക്കിന് 55 ലക്ഷം ഡോളര്‍ പിഴ ചുമത്തിയിട്ടുണ്ട്.
13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ആപ്ലിക്കേഷനോ വെബ്സൈറ്റുകളോ ഉപയോഗിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുവാദം വാങ്ങിയിരിക്കണം എന്ന് അനുശാസിക്കുന്ന നിയമമാണ് ഇത്.