ന്യൂഡല്‍ഹി: ഏപ്രില്‍ 23 ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പോളിംഗ് ബൂത്തിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നത് 2,61,778 കന്നിവോട്ടര്‍മാരും 119 ഭിന്നലിംഗക്കാരും. രണ്ടരക്കോടിയോളം പേര് ഇത്തവണ സംസ്ഥാനത്ത് സമ്മതിദാനം വിനിയോഗിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞു.
കേരളത്തില്‍ ഒരുക്കുന്ന 970 പോളിംഗ് സ്റ്റേഷനുകളില്‍ 700 ലേറെ ബൂത്തുകള്‍ പ്രശ്നബാധിതമാണെന്നും പറഞ്ഞു. എല്ലാ സ്റ്റേഷനിലും വിവി പാറ്റ് ഉപയോഗിക്കും. വോട്ടര്‍പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാന്‍ അവസരമുണ്ടെന്നും പറഞ്ഞു. 2,54,0000 വോട്ടര്‍മാരുള്ള കേരളത്തില്‍ 1,22, 97, 403 പുരുഷ വോട്ടര്‍മാരും 1,31,311,189 സ്ത്രീ വോട്ടര്‍മാരുമാണ് ഉള്ളത്. മലപ്പുറത്താണ് കുടുതല്‍ വോട്ടര്‍മാര്‍. കുറവ് വയനാട്ടിലും.