ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായ റായ്ബറേലിയില്‍ ഇക്കുറി രണ്ടും കല്‍പ്പിച്ച് ഇറങ്ങുകയാണ് ബിജെപി. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെ പൂട്ടാനാണ് ബിജെപി പദ്ധതി. ബിജെപി സ്ഥാനാര്‍ത്ഥിയായി ന്യൂഡല്‍ഹി എംപി മീനാക്ഷി ലേഖിയാണ് റായ്ബറേലിയില്‍ മത്സരിക്കുക. ബിജെപി തിരഞ്ഞെടുപ്പ് സമിതി യോഗം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. 2014ല്‍ ബി.ജെ.പി തരംഗത്തിനിടയിലും റായ്ബറേലിയില്‍ സോണിയഗാന്ധി മൂന്നരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയിരുന്നു.
ഇത്തവണ രാഹുല്‍ ഗാന്ധിയുടെ അമേഠിയും സോണിയയുടെ റായ്ബറേലിയും പിടിച്ചടക്കണമെന്ന ബി.ജെ.പിയുടെ തീരുമാനത്തിന് പിന്നാലെയാണ് മീനാക്ഷി ലേഖിയുടെ പേര് നിര്‍ദ്ദേശിച്ചത്. ഒന്നരലക്ഷത്തിലധികം വോട്ടിനാണ് ന്യൂഡല്‍ഹിയില്‍ മീനാക്ഷി ലേഖി ആംആദ്മി പാര്‍ട്ടിയുടെ ആശിഷ് ഖേതനെ 2014 പരാജയപ്പെടുത്തിയത്. അമേഠിയില്‍ സ്മൃതി ഇറാനിയെയാണ് രാഹുലിനെതിരെ ഇത്തവണയും ബി.ജെ.പി മത്സരിപ്പിക്കുന്നത്. 2014-ല്‍ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു രാഹുല്‍ സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയത്.