വിശാഖപട്ടണം: ഒരു ജീവിതകാലം മുഴുവന്‍ സമ്പാദിച്ചുണ്ടാക്കിയ പണമാണ് വിവാഹത്തിനായി ചിലവാക്കുന്നത്. ആര്‍ഭാടങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ കിട്ടുന്ന ഒരവസരമാണ് പല വിവാഹാഘോഷങ്ങളും. വിവാഹം ആഢംബരത്തിന്റെ അവസാന വാക്കാക്കുന്നവര്‍ ഈ ഐഎഎസ് ഓഫീസറെ അറിയാതെ പോകരുത്.
ആന്ധ്രയില്‍ നിന്നുള്ള ഐഎഎസ് ഓഫീസറാണ് മറ്റുള്ളവര്‍ക്ക് മുന്നില്‍ മാതൃകയായിരിക്കുന്നത്. വിശാഖപട്ടണം മെരേടാപൊളീറ്റന്‍ റീജിയണ്‍ ഡവലപ്പ്‌മെന്റ് അതോറിറ്റി( വിഎംആര്‍ഡിഎ) കമ്മീഷണറായ പട്‌നാല ബസന്ത് കുമാറാണ് തന്റെ മകന്റെ വിവാഹത്തിനായി വെറും 18,000 രൂപ മാറ്റിവെച്ച് മാതൃകയാകുന്നത്. ഈ വരുന്ന പത്താം തിയതി വിശാഖപട്ടണത്തുവെച്ചാണ് വിവാഹം. അതിഥികള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെ എല്ലാ ചിലവുകളുമാണ് 18,000 രൂപയില്‍ ദേഹം ഒരുക്കിയിരിക്കുന്നത്. ലളിതമായ വിവാഹച്ചടങ്ങില്‍ ആന്ധ്രപ്രദേശ് ഗവര്‍ണറായ ഇഎസ്എല്‍ നരസിംഹനും പങ്കെടുക്കും.
2017 ല്‍ മകളുടെ വിവാഹത്തിനായി ചിലവഴിച്ചത് വെറും 16,100 രൂപ മാത്രമാണ്. 2012 ബാച്ച് ഉദ്യോഗസ്ഥനാണ് ബസന്ത് കുമാര്‍.