ബാലാകോട്ട്:”പുലര്‍ച്ചെ മൂന്നുമണിയായിക്കാണും. വന്‍ സ്‌ഫോടക ശബ്ദം കേട്ടു. ഭൂകമ്പമാണെന്നാണ് ആദ്യം വിചാരിച്ചത്. പിന്നീട് ആകാശത്തുകൂടി യുദ്ധ വിമാനങ്ങള്‍ പറക്കുന്നതു കണ്ടു” ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെക്കുറിച്ചു ബാലാകോട്ടിലെ ജാബാ ഗ്രാമവാസിയുടെ വാക്കുകള്‍ ഇങ്ങനെ…
ആക്രമണം രണ്ട് മിനിറ്റാണു നീണ്ടതെന്നാണു നാട്ടുകാരുടെ മൊഴി. ശബ്ദം കേട്ടിടത്തേക്ക് ഓടിയെത്തിയെങ്കിലും വലിയ കുഴിമാത്രമാണു കാണാനായത്. പിന്നീട് അവിടം സൈനിക വളയത്തിലായി. പാക് പോലീസിനുപോലും ഇപ്പോള്‍ ബോംബുകള്‍ പതിച്ച സ്ഥലത്തേക്കു പ്രവേശനമില്ല. ഇന്ത്യയിലേക്കു കടക്കാന്‍ തയാറായി 42 ചാവേര്‍ ഭീകരര്‍ പാകിസ്താനിലെ ബാലാകോട്ടിലുള്ള ജെയ്‌ഷെ മുഹമ്മദ് പരിശീലനകേന്ദ്രത്തിലുണ്ടായിരുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ബി.ബി.സിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്.