മലപ്പുറം: വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച് സ്‌കൂള്‍ അധ്യാപകന്‍. മലപ്പുറം ജില്ലയിലെ എല്‍പി സ്‌കൂള്‍ അധ്യാപകന്‍ അഷറഫിനെതിരെയാണ് കേസ്. കുട്ടികളുടെ രക്ഷിതാക്കളാണ് പരാതി നല്‍കിയത്. തുടര്‍ന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പരാതി അന്വേഷിക്കുകയും സത്യമാണെന്ന് തെളിയുകയും ചെയ്തു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. പോലീസ് ബാലലൈംഗിക പീഡനത്തിന് പോക്‌സോ ചുമത്തി അഷ്‌റഫിനെതിരെ കേസെടുത്തു.
2013 ഇല്‍ തന്റെ സ്‌കൂളിലെ ആണ്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണം ഇയാള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. പക്ഷേ കേസ് ഒതുക്കിത്തീര്‍ത്തു. ഇപ്പോള്‍ ഇതേ സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു എന്നാണ് പരാതി ലഭിച്ചത്. പോക്സോ പ്രകാരം കേസ് എടുത്തതറിഞ്ഞ പ്രതി ഒളിവില്‍ പോയി, അത്താണിക്കല്‍ സ്വദേശിയാണ് അഷറഫ്. രണ്ട് ആണ്‍ കുട്ടികളാണ് പീഡനത്തിന് ഇരയായത്.