വെല്ലിങ്ടണില്‍ തകര്‍ന്നടിഞ്ഞു: ആദ്യ ട്വന്റി20 യില്‍ കിവീസിനെതിരെ ഇന്ത്യയ്ക്ക് 80 റണ്‍സിന്റെ തോല്‍വി

വെല്ലിങ്ടണ്‍: ഏകദിന പരമ്പര വിജയത്തിനു ശേഷം ടി20 പരമ്പരയും ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്ക് അടിതെറ്റി. ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 80 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി. കിവീസിന്റെ 220 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.2 ഓവറില്‍ 139 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ഇതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0 ന് പിന്നിലായി.

39 റണ്‍സെടുത്ത എംഎസ് ധോണിയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. ടിം സൗത്തി മൂന്നും, ഫെര്‍ഗൂസന്‍, സാന്റ്‌നര്‍, സോധി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. രേഹിത് ശര്‍മ്മ( അഞ്ച് പന്തില്‍ ഒരു റണ്‍സ്), ശിഖര്‍ ധവാന്‍( 18 പന്തില്‍ 29) , വിജയ് ശങ്കര്‍( 18 പന്തില്‍ 27), ഋഷഭ് പന്ത്( 10 പന്തില്‍ നാല്), ദിനേഷ് കാര്‍ത്തിക്(ആര്‍ൂ പന്തില്‍ അഞ്ച്), ഹാര്‍ദിക് പാണ്ഡ്യ( നാല് പന്തില്‍ നാല്) ഭുവനേശ്വര്‍ കുമാര്‍( മൂന്ന് പന്തില്‍ ഒന്ന്), യുസ്‌വേന്ദ്ര ചഹല്‍( മൂന്ന് പന്തില്‍ ഒന്ന്) ര:ുനാല്‍ പാണ്ഡ്യ( 18 പന്തില്‍ 20) എന്നിവരാണ് പുറത്തായ ഇന്തയന്‍ താരങ്ങള്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരുടെ വിക്കറ്റ് നഷ്ടമായി. ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെന്ന നിലയിലാണ്. 16 പന്തില്‍ 26 റണ്‍സെടുത്ത വിജയ് ശങ്കറും, രണ്ട് റണ്‍സോടെ ഋഷഭ് പന്തുമാണ് ക്രീസില്‍.

നേരത്തെ അര്‍ധ സെഞ്ചുറി നേടിയ ടിം സെയ്‌ഫെര്‍ട്ടിന്റെ ഇന്നിങ്‌സാണ് ന്യൂസിലന്‍ഡിനെ മികച്ച സ്‌കോറിലേയ്ക്ക് നയിച്ചത്. 43 പന്തില്‍ നിന്ന് ആറു സിക്‌സും ഏഴ് ബൗണ്ടറികളും ഉള്‍പ്പെടെ 84 റണ്‍ശസടുത്ത സെയ്‌ഫെര്‍ട്ടും 20 പന്തില്‍ നിന്ന് രണ്ട് സിക്‌സും രണ്ട് ബൗണ്ടറിയും സഹിതം 34 റണ്‍സെടുത്ത കോളിന്‍ മണ്‍റോയും ചേര്‍ന്നാണ് കിവീസിന് മികച്ച തുടക്കം നല്‍കിയത്. ഇരുവരും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് 86 റണ്‍സാണ് പടുത്തുയര്‍ത്തിയത്. പിന്നാലെ 22 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും മികച്ച സംഭാവന നല്‍കി. ഡാരിന്‍ മിച്ചല്‍( എട്ട്), റോസ് ടെയ്‌ലര്‍( 23) കോളിന്‍ ഗ്രാന്‍ഡ്‌ഹോം( 3), എനനിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. മിച്ചല്‍ സാന്റ്‌നര്‍(7), സ്‌കോട്ട് കുല്ലെലെജിന്‍(20) എന്നിവര്‍ പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് വീഴ്ത്തി. ഭുവന്‍േശ്വര്‍ കുമാര്‍, ക്രുനാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.