ന്യൂഡല്‍ഹി: യുവിതെയ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ അറസ്റ്റിലായത് 19കാരി. രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് പെണ്‍കുട്ടി ബാലാത്സംഗം ചെയ്തതെന്ന് യുവതി പരാതിയില്‍ പറയുന്നു. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍കുറ്റമാകുന്ന നിയമം കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ഭേദഗതി ചെയ്ത ശേഷം ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കേസ്. കൃത്രിമ പുരുഷ ജനനേന്ദ്രിയം ഉപയോഗിച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നെന്നാണ് യുവതി പരാതിയില്‍ പറയുന്നു.
തൊഴില്‍ ആവശ്യത്തിനായി ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയയാളായിരുന്നു ബലാത്സംഗത്തിനിരയായ യുവതി. തുണിത്തരങ്ങളുമായി ബന്ധപ്പെട്ട് കച്ചവടത്തിനായി യുവതി പങ്കാളികളെ അന്വേഷിച്ചിരുന്നു. രണ്ടു യുവാക്കള്‍ പണം മുടക്കി ബിസിനസില്‍ പങ്കാളികളായി. ഇവര്‍ ആദ്യം യുവതിയെ പീഡിപ്പിച്ചു. ഇവരുടെ സഹായത്തോടെയാണ് 19 കാരി തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി പരാതിയില്‍ പറയുന്നു. കട്ടിലില്‍ യുവതിയെ കെട്ടിയിട്ടശേഷമാണ് 19 കാരി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി. അറസ്റ്റ് ചെയ്ത ശേഷം യുവതിയേയും രണ്ട് യുവാക്കളേയും തീഹാര്‍ ജയിലിലേക്ക് മാറ്റി.