ഇസ്ലാമബാദ് : പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട പാകിസ്ഥാന് സഹായവുമായി സൗദി. തടവിലുള്ള 2107 പാക് തടവുകാരെ മോചിപ്പിക്കാന്‍ സൗദി കിരീടാവകാശല മുഹമ്മദ് ബിന്‍ സല്മകാന് ഉത്തരവിട്ടു. ശേഷിക്കുന്ന പാക് തടവുകാരുടെ കേസുകള്‍ പുനപരിശോധിക്കും. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ അമപക്ഷയെ തുടര്‍ന്നാണ് സൗദിയുടെ ഭാഗത്തു നിന്നും ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത്. ഇതിന് പുറമേ പാകിസ്ഥാന് സാമ്പത്തിക സഹായവും സൗദി പ്രഖ്യാപിച്ചിട്ടുണ്ട്.
പാകസ്ഥാനുമായി 20 ബില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക കരാറില്‍ സൗദി അറേബ്യ ഒപ്പുവച്ചു. മുഹമ്മദ് ബിന്‍ സല്മാന്, പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കരാറില്‍ ഒപ്പു വച്ചിരിക്കുന്നത്. ഭാവിയില്‍ പാകിസ്ഥാന് വളരെ പ്രധാനപ്പെട്ട രാജ്യമായി മാറുമെന്നും സല്മാന് രാജകുമാരന് പറഞ്ഞു.