എസ് രാജേന്ദ്രന് എംഎല്‍എ ഭൂമാഫിയയുടെ ആളാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് വി എസ് അച്യുതാന്ദന് വ്യക്തമാക്കി.രാജേന്ദ്രന്റെ സ്ഥലം പട്ടയഭൂമിയിലാണെന്ന മുഖ്യമന്ത്രിയുടെ വാദം വി എസ് അച്യുതാനന്ദന് കണക്കാക്കുന്നില്ല. മൂന്നാറില്‍ കര്‍ശന നടപടി എടുക്കുന്ന സബ്കലക്ടര്‍ക്കാണ് പിന്തുണ.വീണ്ടും മൂന്നാര്‍ ഉയര്‍ത്തി വി എസ് അച്യുതാനന്ദന് സര്‍ക്കാരിനെയും പാര്‍ട്ടിയെയും കടുത്ത സമ്മര്‍ദ്ദത്തിലാക്കി അതേസമയം രാജേന്ദ്രന്റെ ഭൂമിക്ക് പട്ടയമുണ്ടെന്ന് മന്ത്രി എംഎം മണി പ്രതികരിച്ചു.മൂന്നാര്‍ കയ്യേറ്റങ്ങളിലെ പ്രധാന പ്രതി സിപിഎമ്മാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.