കൊച്ചി: കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സി.എ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്ന് പോലീസ്. സംഭവത്തില്‍ മിഷേലിന്റെ ബന്ധു കൂടിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണം ചുമത്തിയാണ് അറസ്റ്റ്. ഇരുവരും തമ്മില്‍ കഴിഞ്ഞ ചില വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു.
യുവാവുമായുള്ള സൗഹൃദം മറ്റുവഴികളിലേക്ക് നീങ്ങുമെന്ന് പെണ്‍കുട്ടി ഭയപ്പെട്ടിരുന്നു. അതിനാല്‍ ബന്ധത്തില്‍നിന്നും പിന്മാറണമെന്ന് യുവാവിനോട് പെണ്‍കുട്ടി ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാതിരുന്ന യുവാവ് മിഷേലിനെ ഫോണിലൂടെയും മറ്റും ശല്യപ്പെടുത്തി. ഇതിനിടയില്‍ യുവാവ് ഛത്തീസ്ഗഡിലേക്ക് പോയെങ്കിലും ശല്യം ചെയ്യലും ഭീഷണിയും തുടര്‍ന്നു. ഒടുവില്‍ ഇരുവരും മാസങ്ങള്‍ക്ക് മുമ്പ് കലൂര്‍ പള്ളിക്ക് സമീപമാണ് കണ്ടത്.
എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും, കൊലയാളികളെ ഉടന്‍ കണ്ടെത്തണമെന്നും മിഷേലിന്റെ പിതാവ് ഷാജി പറഞ്ഞു. അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയതായും അന്വേഷണത്തിലെ പോലീസിന്റെ അനാസ്ഥ ഉള്‍പ്പടെ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.