പാലക്കാട് : കുപ്രസിദ്ധമായ മലബാര്‍ സിമന്റ്സ് അഴിമതിക്കേസിലെ പ്രതിയും പ്രമുഖ വ്യവസായിയുമായ വി.എം രാധാകൃഷ്ണന്‍ കീഴടങ്ങി. അന്വേഷണ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് ഡിവൈഎസ്പി എം സുകുമാരന്‍ മുന്‍പാകെയായിരുന്നു നാടകീയ കീഴടങ്ങല്‍.
സിമന്റ്സിലെ ഫ്ളൈആഷ് കരാറില്‍ സിമന്റ്സിന് 52 ലക്ഷം രൂപ നഷ്ടം ഉണ്ടായ കേസിലാണ് നടപടി. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയ രാധാകൃഷ്ണന്‍ വിജിലന്‍സിന് മുമ്പില്‍ ഹാജരാകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
കേസിലെ മറ്റൊരു പ്രതിയായ ലീഗല്‍ ഓഫീസറെ ജനുവരി 30 ന് അറസ്റ്റു ചെയ്തിരുന്നു. മലബാര്‍ സിമന്റ്സിലെ ഫ്ളൈ ആഷ് ഇറക്കുമതിയുമായി ബന്ധപ്പെട്ട കേസില്‍ മൂന്നാം പ്രതിയാണ് വി.എം രാധാകൃഷ്ണന്‍. കേസില്‍ മലബാര്‍ സിമന്റ്സ് മുന്‍ എംഡി ഉള്‍പ്പെടെ നാലുപേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്.