കോട്ടയം: ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയിട്ട് ഒരുവര്‍ഷം. യമനിലെ ഏഥനില്‍ മിഷനറീസ് ഓഫ് ചാരിറ്റീസ് സന്യാസിനിമാര്‍ നടത്തിവന്ന അഗതിമന്ദിരത്തിനുനേരെ ആക്രമണം നടത്തിയശേഷം ഫാ. ഉഴുന്നാലിനെ ഭീകരര്‍ ബന്ദിയാക്കുകയായിരുന്നു. 2016 മാര്‍ച്ച് നാലിന് ഇന്ത്യന്‍സമയം 8.45നായിരുന്നു സംഭവം. ആക്രമണത്തില്‍ നാല് സന്യാസിനികളും 12 അന്തേവാസികളും കൊല്ലപ്പെട്ടിരുന്നു.
വൈദികന്‍ ബന്ദിയാക്കപ്പെട്ടിട്ട് ഒരുവര്‍ഷം തികയാനിരിക്കെ മോചനശ്രമങ്ങള്‍ ഏങ്ങുമത്തൊത്തതില്‍ കത്തോലിക്കസഭ പ്രതിഷേധത്തിലാണ്.
വിദേശകാര്യ മന്ത്രാലയത്തിനുപുറമെ വത്തിക്കാനും യു.എ.ഇ സര്‍ക്കാറും ഫാ. ഉഴുന്നാലിലിന്റെ മോചനത്തിനു ശ്രമിച്ചുവരികയാണ്.
കഴിഞ്ഞ ജൂണിലും ഡിസംബറിലും ഫാ. ടോം തന്റെ ഫേസ്ബുക്ക് പേജിലൂടെ സഹായമഭ്യര്‍ഥിക്കുന്ന വിഡിയോകള്‍ പ്രത്യക്ഷപ്പെടിരുന്നു. ശാരീരികമായി അവശനിലയിലായിരുന്നു അദ്ദേഹം. പാലാ രാമപുരം ഉഴുന്നാലില്‍ കുടുംബാംഗമായ ഫാ. ടോം സലേഷ്യന്‍ സഭ ബംഗളൂരു പ്രൊവിന്‍സിന്റെ കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
^