റിയാദ്: നിയമലംഘകര്‍ ഇല്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായി സൗദിയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് വിദേശികള്‍ക്ക് ഉപകാരപ്പെടുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.ഈ മാസം ഇരുപത്തിയൊമ്പത് മുതല്‍ മൂന്ന് മാസം നീണ്ടു നില്ക്കുന്ന പൊതുമാപ്പ് പതിനായിരക്കണക്കിനു വിദേശികള്‍ക്ക് അനുഗ്രഹമാകും. പത്തൊമ്പത് സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ പൊതുമാപ്പ് കാമ്പയിന് നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു. ഭൂരിഭാഗം നിയമലംഘകര്‍ക്കും വിമാനത്താവളങ്ങളില്‍ എത്തിയാല്‍ നാട്ടിലേക്ക് മടങ്ങാന്‍ ആവാസം നല്‍കും. ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്കും സാമ്പത്തിക ബാധ്യത ഉള്ളവര്‍ക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല.