അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 150ഓളം പേര്‍ മരിച്ചതായി സംശയം

    മെഡിറ്ററേനിയന്‍ കടലില്‍ കുടിയേറ്റക്കാരുമായി ലിബിയയില്‍ നിന്ന് ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 150ഓളം പേര്‍ മരിച്ചതായി സംശയം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.ഇറ്റലിയിലേയ്ക്ക് 2017വര്‍ഷത്തില്‍ മാത്രം 21,000ല്‍ അധികം അഭയാര്‍ഥികള്‍ എത്തിയതായാണ് രാജ്യാന്തര അഭയാര്‍ഥി സംഘടനയുടെ (ഐഒഎം) കണക്ക്. അതീവ ദുഷ്‌കരമായ കടല്‍ യാത്രകളില്‍ അറുനൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.