തലശ്ശേരി: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.എ.എന്‍. ഷംസീര്‍ എം.എല്‍.എയ്‌ക്കെതിരെ ഭീഷണി മുഴക്കിയെന്ന പരാതിയില്‍ 20 പേര്‍ക്കെതിരെ കേസ്. എം.എല്‍.എയുടെ വീടിനുമുന്നില്‍ ഭീഷണി മുഴക്കി പ്രകടനം നടത്തിയ സംഭവത്തില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് കേസ്.
ഞായറാഴ്ച വൈകീട്ടാണ് എം.എല്‍.എയുടെ മാടപ്പീടികയിലെ വീടിനു മുന്നിലൂടെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഭീഷണിയടങ്ങിയ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.