ഭോപാല്‍: ദേശസ്നേഹത്തിന്റെ പേരില്‍ വിമര്ശിക്കുന്നവര്ക്കും പരിഹസിക്കുന്നവര്‍ക്കും അപ്രതീക്ഷിത മറുപടി നല്കി. ബി.ജെ.പി. മറ്റുള്ളവരുടെ ദേശസ്നേഹം അളക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് പ്രതികരിച്ചു. പത്രപ്രവര്‍ത്തകനായ വിജയ് മനോഹര്‍ തിവാരി രചിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുസ്ഥാനില്‍ ജീവിക്കുന്നവരും പാരമ്പര്യത്തെ ബഹുമാനിക്കുന്നവരും ഹിന്ദുക്കളാണെന്ന് കഴിഞ്ഞ ദിവസം ഭാഗവത് പറഞ്ഞിരുന്നു.