ബംഗുളൂരു : കര്‍ണാടകത്തിലെ പരമ്പരാഗത എരുമയോട്ട മത്സരമായ ‘കംബള’യ്ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ബില്‍ നിയമസഭ പാസ്സാക്കി. തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ചതിന് എതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ കംബളയ്ക്കു വേണ്ടിയും പ്രക്ഷോഭം ശക്തമായിരുന്നു.
ഈ സാഹചര്യത്തിലാണ് നിയമഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ചത്. ‘പെറ്റ’ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് കര്‍ണാടക ഹൈക്കോടതി കംബളയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്.
വിലക്കിനെതിരെ കന്നഡ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ജല്ലിക്കെട്ടിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ വിധി വരുന്നതുവരെ കാത്തിരിക്കാനായിരുന്നു നിര്‍ദേശം.