ധ്രുവങ്ങള്‍ 16 എന്ന ആദ്യ ചിത്രം കൊണ്ട് സിനിമ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് 22 കാരനായ കാര്‍ത്തിക നരേന്‍ എന്ന സംവിധായകന്‍. കാര്‍ത്തിക് സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രത്തില്‍ അരവിന്ദ് സ്വാമി പ്രധാന വേഷത്തിലെത്തും. നരഗസൂരനി എന്നാണ് ചിത്രത്തിന്റെ പേര്. ആക്ഷന് പ്രാധാന്യം നല്‍കി ഗാംഗ്സ്റ്റര്‍ ചിത്രവുമായാണ് ഇക്കുറി കാര്‍ത്തികിന്റെ വരവ്.
ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട് അരവിന്ദ് സ്വാമിയുമായി ചര്‍ച്ച നടത്തിയെന്നും തിരക്കഥ ഇഷ്ടപ്പെട്ടുവെന്നും അഭിനയിക്കാന്‍ ഒരുക്കമാണെന്ന് അദ്ദേഹം അറിയിച്ചുവെന്നും കാര്‍ത്തിക് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം എത്തിയ കാര്‍ത്തികിന്റെ ആദ്യ ചിത്രം ധ്രുവങ്ങള്‍ 16 2016ലെ മികച്ച തമിഴ് ക്രൈം ത്രില്ലര്‍ എന്നാണ് പറയപ്പെടുന്നത്. റഹ്മാന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കും തരംഗമായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പുറത്തിറങ്ങിയ ലോ ബഡ്ജറ്റ് ചിത്രങ്ങളില്‍ ഏറ്റവമുധികം ലാഭമുണ്ടാക്കിയ സിനിമകൂടിയായിരുന്നു ധ്രുവങ്ങള്‍ 16.