തൃശൂര്‍: മുക്കാട്ടുകരയില്‍ ബി.ജെ.പി പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. മുക്കാട്ടുകര പൊറാടന്‍ വീട്ടില്‍ നിര്‍മല്‍(20) ആണ് മരിച്ചത്. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ആരോപിച്ച ബി.ജെ.പി കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
ഇന്നലെ രാത്രി കോകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് നിര്‍മലിന് കുത്തേറ്റത്. നിര്മലടങ്ങിയ സംഘത്തെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു. കുത്തേറ്റ ഉടനെ നിര്‍മലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഘര്‍ഷത്തില്‍ പരിക്കേറ്റ മറ്റൊരു ബി.ജെ.പി പ്രവര്ത്തകന് മിഥുന് ആശുപത്രിയില്‍ ചികിത്സയിലാണ്.