നടിയെ ആക്രമിച്ച കേസ്: മണികണ്ഠന്‍ പിടിയില്‍

കൊച്ചി: പ്രമുഖ മലയാളം സിനിമാ നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. പ്രധാന പ്രതികളിലൊരാളായ മണികണ്ഠനാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി.

പോലീസ് നടത്തിയ രഹസ്യ നീക്കത്തിനൊടുവില്‍ പാലക്കാട്ടെ ഒളിസങ്കേതത്തില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. നടിയെ കാറില്‍ പീഡിപ്പിക്കാന്‍ ഉണ്ടായിരുന്ന മുഖ്യ പ്രതികളില്‍ ഒരാളാണ് മണികണ്ഠനെന്ന് നേരത്തേ പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇനി പള്‍സര്‍ സുനി, വിജീഷ് എന്നീ മുഖ്യ പ്രതികളും പിടിയിലാവാനുണ്ട്. കൊച്ചിയിലെ പൊലീസ് സംഘമാണ് മണികണ്ഠനെ പിടികൂടിയതെന്ന് സൂചനയുണ്ട്.