തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ റഷ്യന്‍ വംശജന് ആത്മഹത്യ ചെയ്തു. റഷ്യക്കാരനായ ഡാനിയേല്‍ (50) ആണ് കെട്ടിടത്തില്‍നിന്ന് താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. മുംബൈയിലേക്കു പോകാന്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഇയാള്‍
ഡാനിയേല്‍ കെട്ടിടത്തില്‍ നിന്നു താഴേയ്ക്ക് ചാടുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ കണ്ടിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണമെന്തെന്ന് ഇനിയും വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.