തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കില്ല. പരോള്‍ നല്‍കണമെന്ന അപേക്ഷ ജയില്‍ ഉപദേശക സമിതി തള്ളി. കൊലപാതക കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കേണ്ടെന്ന് കമ്മറ്റി തീരുമാനം. ടി പി വധക്കേസിലെ പ്രതികളായ കൊടി സുനി ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് പരോള്‍ അനുവദിക്കുന്ന കാര്യമായിരുന്നു കമ്മറ്റി ചര്‍ച്ച ചെയ്തിട്ട് തള്ളിക്കളഞ്ഞത്.