സംഗീത സംവിധായകന്‍ ശരത് അപകടത്തില്‍പെട്ട് ആശുപത്രിയില്‍

ഇടുക്കി : സംഗീത സംവിധായകന്‍ ശരത് അപകടത്തില്‍പെട്ട് ആശുപത്രിയില്‍. വാഗമണില്‍ ഷൂട്ടിംഗിനിടെ ഹെലികാം നിയന്ത്രണംവിട്ട് അദ്ദേഹത്തിന്റെ ശരീരത്തിലേയ്ക്ക് വീഴുകയായിരുന്നു. ശരത്തിന്റെ തോളെല്ലിനും കൈകള്‍ക്കുമാണ് പരിക്കേറ്റിരിക്കുന്നത്.
‘ഹാദിയ’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു അപകടം. ചിത്രത്തില്‍ അഭിനയിക്കുന്നതിനൊപ്പം സംഗീത സംവിധാനവും ശരത് നിര്‍വഹിക്കുന്നുണ്ട്.