മീററ്റ് : ‘ഇന്ത്യയിയെ ജനപ്പെരുപ്പത്തിന് കാരണം മുസ്ലീംകളാണ്’ എന്ന തരത്തിലുള്ള പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ ബി.ജെ.പി എം.പിയും വിവാദ നേതാവുമായ സാക്ഷി മഹാരാജിനെതിരെ പോലീസ് കേസെടുത്തു. മീററ്റിലെ ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്യവേയ ആയിരുന്നു സാക്ഷി മഹാരാജിന്റെ വിവാദ പ്രസ്താവന. ‘നാല് ഭാര്യമാരും 40 കുട്ടികളും എന്നുള്ള സങ്കല്‍പ്പത്തെ പിന്തുണയ്ക്കുന്നവരാണ് ഇന്ത്യയില്‍ ജനസംഖ്യ വര്‍ധിക്കാന്‍ കാരണമെന്നും എത്രയും വേഗം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണം’ എന്നുമായിരുന്നു ആ വിവാദ പ്രസ്താവന. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയതോടെയാണ് കേസെടുക്കാന്‍ പോലീസ് തയ്യാറായത്.
എന്നാല്‍, തന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണ് എന്നായിരുന്നു വിഷയത്തില്‍ സാക്ഷി മഹാരാജിന്റെ വിശദീകരണം.