ന്യൂഡല്‍ഹി: ഇടവേളയ്ക്ക് ശേഷം വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ് വീണ്ടു. രാജ്യത്തെ ജനസംഖ്യാ വളര്‍ച്ചയ്ക്ക് മുഖ്യകാരണം മുസ്ലീങ്ങള്‍ ആണെന്നാണ് സാക്ഷി മഹാരാജിന്റെ കണ്ടെത്തല്‍. പതിവുപോലെ സംഭവം വിവാദമായതോടെ ഏകീകൃത സിവില്‍കോഡ് വേണമെന്നാണ് താന്‍ പറഞ്ഞതെന്നായി മഹാരാജിന്റെ വിശദീകരണം.