ബംഗുളൂരു : ബംഗുളൂരുവില്‍ നടുറോഡില്‍ വീണ്ടും ലൈംഗീകാതിക്രമം. യുവതിയെ നടുറോഡില്‍ കടന്നു പിടിച്ച അക്രമി അവരുടെ നാവ് കടിച്ചു മുറിച്ചതായാണ് റിപ്പോര്‍ട്ട്. ഇരുപത്തി മൂന്നുകാരിയാണ് ക്രൂര പീഡനത്തിന് ഇരയായത്.
ലൈംഗീകാതിക്രമത്തിനിടെ ചുണ്ടിലും നാവിലും കയ്യിലും മുറിവേറ്റ യുവതിയെ അംബേദ്കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉറക്കെയുള്ള തന്റെ നിലവിളികേട്ട് തെരുവുനായ്ക്കള്‍ കുരച്ചതോടെയാണ് അക്രമി തന്നെ വിട്ട് കടന്നതെന്നും വിവരം പോലീസില്‍ അറിയിച്ചാല്‍ ആസിഡ് ആക്രമണം നടത്തുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. പ്രതിയെ പിടികൂടാന്‍ പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് പോലീസ്.
പുതുവര്‍ഷത്തില്‍ യുവതിയ്ക്കു നേരെ ലൈംഗീകാതിക്രമം ഉണ്ടായതിന് പിന്നാലെ വീണ്ടും മറ്റൊരു സ്ത്രീ കൂടി ക്രൂര പീഡനത്തിന് ഇരയായിരിക്കുന്നത്.