മമ്മൂട്ടിയുടെ പുതിയ ചിത്രം ‘കോഴിത്തങ്കച്ചന്‍’

പ്രശസ്ത തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ചിത്രത്തിന് കോഴിത്തങ്കച്ചന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.

നൈല ഉഷയും വേദികയുമാണ് നായികമാരില്‍ രണ്ടുപേര്‍. മൂന്നാമത്തെയാളെ തീരുമാനിച്ചിട്ടില്ല. ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തില്‍ സേതുവിന്റെ സഹ സംവിധായകരില്‍ ഒരാളും ഉണ്ണി മുകുന്ദനാണ്. അനന്തവിഷന്റെ ബാനറില്‍ ശാന്താമുരളി, പി.കെ. മുരളീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് കോഴിത്തങ്കച്ചന്റെ നിര്‍മ്മാണം്.

കുഞ്ഞനന്തന്റെ കടയില്‍ മമ്മൂട്ടിയുടെ നായികയായി അരങ്ങേറ്റം കുറിച്ച നൈല ഉഷ, ഗ്യാംഗ്‌സ്റ്റര്‍, ഫയര്‍മാന്‍, പത്തേമാരി എന്നീ ചിത്രങ്ങളിലും മമ്മൂട്ടിക്കൊപ്പമഭിനയിച്ചിട്ടുണ്ട്. വേദിക മമ്മൂട്ടിക്കൊപ്പം ഇതാദ്യമായാണ്.