തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സംസ്ഥാനമൊട്ടാകെ ഇനി കാര്‍ഡ് ഉപയോഗിച്ച് യാത്രചെയ്യാം. ഇതിനായി 1000 രൂപമുതല്‍ 5000 രൂപവരെയുള്ള നാലുതരം യാത്ര കാര്‍ഡുകളാണ് തയാറാക്കിയിട്ടുള്ളത്. ഒരു മാസമാണ് കാലാവധി. റവന്യൂ ജില്ലക്കുള്ളില്‍ സിറ്റി, സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി എന്നീ സര്‍വിസുകളില്‍ ഉപയോഗിക്കാവുന്നതാണ് 1000 രൂപയുടെ ബ്രോണ്‍സ് കാര്‍ഡ്.
ജനുറം നോണ്‍ എ.സി, ടി.ടി, ലിമിറ്റഡ് സ്റ്റോപ്, സിറ്റി, സിറ്റി ഫാസ്റ്റ് ബസുകളിലാണ് 1500 രൂപയുടെ സില്‍വര്‍ കാര്‍ഡ് ഉപയോഗിച്ച് സംസ്ഥാനാത്തെവിടെയും യാത്ര ചെയ്യാവുന്നത്. 3000 രൂപയുടെ ഗോള്‍ഡണ്‍ കാര്‍ഡ് വാങ്ങുന്നവര്‍ക്ക് സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് സര്‍വിസുകള്‍ മുതല്‍ താഴേക്കുള്ള എല്ലാ സര്‍വിസുകളിലും യാത്ര ചെയ്യാം.
5000 രൂപയുടെ പ്രീമിയം കാര്‍ഡാണ് ഏറ്റവും ഉയര്‍ന്നത്. ജനുറം എ.സി, സൂപ്പര്‍ഫാസ്റ്റ്, ഉള്‍പ്പെടെ താഴേക്കുള്ള എല്ലാ സര്‍വിസുകളിലും ഈ കാര്‍ഡ് ഉപയോഗിക്കും.