ജയ്പൂര്‍: പുതുവര്‍ഷ ദിനത്തില്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ച പൂവാലന്മാരെ കൈകാര്യം ചെയ്ത് ഇന്ത്യന്‍ ഡിസ്കസ്ത്രോ താരം കൃഷ്ണ പൂനിയ.
സംഭവം ഇങ്ങനെ:-
ഹരിയാന അതിര്‍ത്തിയ്ക്ക് സമീപമുള്ള രാജ്ഗറിലൂടെ കാറില്‍ പോകുന്നതിനിടെയാണ് റെയില്‍വേ ക്രോസിനു സമീപം ഭയന്നിരിക്കുന്ന രണ്ട് പെണ്‍കുട്ടികളെ പൂനിയ കണ്ടത്. പെണ്‍കുട്ടികള്‍ക്ക്് സമീപം രണ്ട് യുവാക്കളും നില്‍പ്പുണ്ടായിരുന്നു.ഉടന്‍ തന്നെ കാറില്‍ നിന്നിറങ്ങിയ പൂണിയ കാര്യം തിരക്കി.
എന്നാല്‍ യുവാക്കള്‍ പൂനിയയെ കണ്ടതും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ ബൈക്ക് 50 മീറ്റര്‍ പിന്നീടും മുമ്പ് തന്നെ യുവാക്കളില്‍ ഒരാളെ താരം വലിച്ചു നിലത്തിട്ടു. ശേഷം നന്നായി കൈകാര്യം ചെയ്തു. പിന്നീട് നാട്ടുകാര്‍ യുവാവിനെ പിടികൂടി പോലീസ് സ്റ്റേഷനിലെത്തിച്ചു. പരാതി നല്കാന് പെണ്‍കുട്ടികള്‍ക്കൊപ്പം പൂനിയയും സ്റ്റേഷനില്‍ എത്തി.
2010 ല്‍ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കൃഷ്ണ പൂനിയ സ്വര്‍ണ്ണം നേടിട്ടുണ്ട്. ബീജിംഗ് ഒളിമ്പിക്സിലും ലണ്ടന്‍ ഒളിമ്പിക്സിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.