തിരുവനന്തപുരം: തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്കും ഭര്‍ത്താവിനുമെതിരേ വിജിലന്‍സിന്റെ ത്വരിത പരിശോധന. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. അഡ്വ. റഹിം നല്‍കിയ പരാതിയിലാണ് അന്വേഷണം.
കശുവണ്ടി വികസന കോര്‍പ്പറേഷനിലും കാപെക്‌സിലും തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ പത്തരക്കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് മന്ത്രിക്കെതിരായ ആരോപണം.
അതേസമയം, തനിക്കെതിരായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും തനിക്ക് യാതൊന്നും ഒളിക്കാനില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു.