മാറ്റം വരേണ്ടത് ഹൃദയങ്ങളില്‍; നിറകണ്ണുകളോടെ നന്ദി പറഞ്ഞ് ഒബാമ

    ചിക്കാഗോ : എല്ലാവരെയും ഉള്‍ക്കൊള്ളുന്ന അമേരിക്കയാണ് ആവശ്യമെന്നും അതിനായി മാറ്റം വരേണ്ടത് ഹൃദയങ്ങളിലാണെന്നും വിടവാങ്ങന്‍ പ്രസംഗത്തില്‍ നിറകണ്ണുകളോടെ ഒബാമ. ജനാധിപത്യമാണ് രാജ്യത്തിന്റെ നിലനില്‍പ്പിന് അടിസ്ഥാനം. ജനങ്ങളെ വിഭജിക്കുന്ന വംശീയ വിദ്വേഷം ഉള്‍പ്പെടെയുള്ള തെറ്റുകള്‍ തിരുത്തണമെന്നും ഒബാമ ആഹ്വാനം ചെയ്തു.

    ജനങ്ങളാണ് തന്നെ മെച്ചപ്പെട്ട പ്രസിഡന്റാക്കിയതെന്നും സാധാരണക്കാര്‍ അണിനിരന്നാല്‍ മാറ്റം സാധ്യമാകുമെന്നും ഒബാമ പറഞ്ഞു. വര്‍ണ്ണ വിവേചനം ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണെന്നും ഹൃദയങ്ങള്‍ മാറിയാലേ കൂടുതല്‍ മുന്നേറാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

    ഭാര്യ മിഷേല്‍ ഒബാമയേയും വൈസ് പ്രസിഡന്റ് ജോ ബൈഡനേയും പ്രശംസിക്കാനും തന്റെ എട്ട് വര്‍ഷത്തെ ഭരണകാല നേട്ടങ്ങള്‍ എണ്ണിപ്പറയാനും അദ്ദേഹം മറന്നില്ല. മാറ്റങ്ങള്‍ കൊണ്ടുവരാനായത് എന്റെ കഴിവുകൊണ്ടല്ല നിങ്ങളിലൂടെയാണ് അത് സാധ്യമായതെന്നും
    എട്ട് വര്‍ഷത്തിനിടെ ഒരു വിദേശ തീവ്രവാദ സംഘടനയ്ക്കും അമേരിക്കന്‍ മണ്ണില്‍ ഒരു ആക്രമണവും ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.