ബേക്ക് പാക്കിലാക്കി കുട്ടിയെ കടത്താന്‍ ശ്രമിച്ച സ്ത്രീ പിടിയില്‍

റോസന്‍ബര്‍ഗ് (ടെക്‌സസ്): ബേക്ക് പാക്കിലാക്കി കുട്ടിയെ കടത്താന്‍ ശ്രമിച്ച സ്ത്രീ പിടിയില്‍. ബ്രിട്ടണി ഗ്രീന്‍ എന്ന യുവതിയെ (27) യാണ്് പൊലീസ് പിടികൂടിയത്. കുട്ടിയുടെ ആന്റിയാണ് ഇവര്‍.

സംഭവം ഇങ്ങനെ, ടെക്‌സസ് റോസ് ബര്‍ഗിലുള്ള വീട്ടില്‍ സിപിഎസ് ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മാതാവിനെ ചോദ്യം ചെയ്യുന്നതിനെത്തിയതായിരുന്നു. ഇതിനിടെ അവിടെ ഉണ്ടായിരുന്ന ഉണ്ടായിരുന്ന ആന്റി ഗ്രീന്‍ മാതാവിന്റെ സമ്മതമില്ലാതെ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചു ബേക്ക് പാക്കില്‍ കുട്ടിയെ അടച്ചു. അവിടെ നിന്നും സ്ഥലം വിട്ടു. അല്‍പസമയത്തിനുശേഷം അന്വേഷിച്ചപ്പോഴാണു കുട്ടിയെ വീട്ടില്‍ കാണാനില്ല എന്നു മനസ്സിലായത്. ഉടനെ ഉദ്യോഗസ്ഥര്‍ പൊലീസ് സഹായത്തോടെ അന്വേഷണം നടത്തി.

തുടര്‍ന്ന് കുട്ടിയേയും ആന്റിയേയും കണ്ടെത്തുകയായിരുന്നു. എന്നാല്‍, കുട്ടിയേയും കൂട്ടി ഫോര്‍ട്ട് ബെന്റ് കൗണ്ടി ഷെറിഫ് ഓഫിസിലെ ജയിലില്‍ കഴിയുന്ന കൂട്ടുകാരിയെ കാണാന്‍ വന്നതാണെന്നാണ് ഗ്രീന്‍ പോലീസിനെ അറിയിച്ചത്. കുട്ടി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും പരിശോധനയ്ക്കായി ആശുപത്രിയിലേക്കു മാറ്റി.