ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് നടന്‍ ധര്‍മ്മേന്ദ്രയെ ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് ധര്‍മ്മേന്ദ്രയ്ക്ക് ചികിത്സ ലഭ്യമാക്കുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതായും കുറച്ചു ദിവസങ്ങള്‍ക്കകം അദ്ദേഹം ആശുപത്രി വിടുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായ ഷോലെയിലെ പ്രകടനമാണ് ധര്‍മ്മേന്ദ്രയെ ശ്രദ്ധേയനാക്കിയത്. അനുപമ, ചുപ്കേ ചുപ്കേ, നസീബ്, ഡ്രീംഗേള്‍, ചാരസ് തുടങ്ങി നൂറോളം ചിത്രങ്ങളില്‍ ധര്‍മ്മേന്ദ്ര അഭിനയിച്ചിട്ടുണ്ട്. നടി ഹേമമാലിനിയാണ് ഭാര്യ.