മുംബൈ: വൃതമെടുത്ത് ജനുവരിയില്‍ തന്നെ മല ചവിട്ടുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ശബരിമല സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ ഈ മാസം അവസാനം കേരളത്തില്‍ വിളിച്ചു ചേര്‍ക്കും. ആര്‍ത്തവം സ്ത്രീ വിശുദ്ധിയുടെ അളവ് കോല്‍ അല്ലെന്നാണ് കരുതുന്നതെന്നും അവര്‍ വ്യക്തമാക്കി.
കഠിനമായ വൃതമെടുത്തു തന്നെയാകും ക്ഷേത്ര ദര്‍ശനം നടത്തുക. ഇതിനെതിരെ ഉയരുന്ന ഭീഷണികളെ വകവയ്ക്കുന്നില്ലെന്നും സര്‍ക്കാര്‍ സുരക്ഷ ഉറപ്പ് വരുത്തുമെന്നാണ് കരുതുന്നതെന്നും തൃപ്തി പറഞ്ഞു.