അമ്മ വീടിനുള്ളില്‍ തനിച്ചാക്കി പോയ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പന്നിയെലി കൂട്ടം ജീവനോടെ ഭക്ഷിച്ചു. കുഞ്ഞിനെ വീടിനുള്ളില്‍ തനിച്ചാക്കി കാമുകനൊപ്പം പാര്‍ട്ടിക്ക് പോയതാണ് മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗിലാണ് സംഭവം. അതേസമയം കുഞ്ഞിന്‌റെ ഇരട്ട സഹോദരനെ മാതാവ് ഒപ്പം കൊണ്ടു പോയതിനാല്‍ രക്ഷപ്പെട്ടു.
ജോഹന്നാസ്ബര്‍ഗിലെ കാറ്റ്‌ലെ ഹോംഗിലായിരുന്നു സംഭവം. കുഞ്ഞിനെ വീടിനുള്ളിലാക്കി പുറത്തു നിന്ന് പൂട്ടിയാണ് അമ്മ പോയത്. കാമുകനൊപ്പം പോയ മാതാവ് തിരിച്ചു വന്നപ്പോഴാണ് കുഞ്ഞ് മരിച്ചു കിടക്കുന്നത് കണ്ടത്. കുഞ്ഞിന്റെ നാക്ക്, കണ്ണുകള്‍, വിരലുകള്‍ എന്നിവയെല്ലം എലികള്‍ ഭക്ഷിച്ചു. കുഞ്ഞിന്‌റെ ശരീരം മുഴുവന്‍ എലികളുടെ പല്ലിറങ്ങിയ പാടുകളും ഉണ്ടായിരുന്നു.
28 കാരനായ പിതാവിന്റെയും അയാളുടെ പുതിയ കാമുകിക്കുമൊപ്പമാണ് രക്ഷപ്പെട്ട ആണ്‍കുട്ടി. കുട്ടികളെ വേണ്ടവണ്ണം പരിപാലിക്കാത്തതിന്റെ പേരിലാണ് 26 കാരി മാതാവിനെ അറസ്റ്റ് ചെയ്തത്. കാമുകനൊപ്പം പോയ ശേഷം മാതാവ് എത്തുമ്പോള്‍ നേരം പുലര്‍ന്നിരുന്നു. വീടിന്റെ താക്കോല്‍ കളഞ്ഞുപോയതിനാല്‍ താഴ് തല്ലിത്താണ് അകത്തു കയറിയത്. അപ്പോഴാണ് കുഞ്ഞ് മരിച്ചു കിടക്കുന്നത് കണ്ടത്. കുഞ്ഞ് പൊള്ളലേറ്റ് മരിച്ചെന്നായിരുന്നു ഇവര്‍ ആദ്യം പറഞ്ഞു പരത്തിയത്. എന്നാല്‍ അവിടെയെത്തിയ നാട്ടുകാര്‍ പരിശോധന നടത്തിയതില്‍ നിന്നും എലികള്‍ കുഞ്ഞിനെ തിന്നുകയായിരുന്നെന്ന് കണ്ടെത്തി. അതേസമയം സ്ഥലത്തെ ചെറുപ്പക്കാരുമായി മദ്യപിക്കുന്നതും വഴിവിട്ട ജീവിതം നയിക്കുന്നതിലുമാണ് യുവതിക്ക് ഹരമെന്ന് ഇവര്‍ക്ക് വീട് വാടകയ്ക്ക് നല്‍കിയ വീട്ടുടമ ആരോപിക്കുന്നു.
ഈ വര്‍ഷം ആദ്യം മുതലാണ് ഇവിടെ കുഞ്ഞിന്റെ മാതാവായ യുവതിയും ഭര്‍ത്താവും വാടക്കയ്ക്ക് താമസിക്കാന്‍ എത്തിയത്. കഴിഞ്ഞയാഴ്ച കുഞ്ഞുങ്ങള്‍ രണ്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായും ഹൗസ്ഓണര്‍ പറഞ്ഞു. പതിവായി കുഞ്ഞുങ്ങളെ തനിയെ വീട്ടില്‍ ഉപേക്ഷിച്ച് പോകാറുള്ള ഇവര്‍ പതിവിന് വിരുദ്ധമായി ആണ്‍കുട്ടിയുമായി പോകുന്നത് കണ്ടപ്പോള്‍ മറ്റേ കുട്ടി എന്തിയേ എന്ന് നാട്ടുകാര്‍ ചോദിച്ചിരുന്നു. എന്നാല്‍ സഹോദരിയെ ഏല്‍പ്പിച്ചിട്ടാണ് വരുന്നതെന്നായിരുന്നു ഇവരുടെ മറുപടി.