ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരിച്ചതായി തമിഴ് ചാനലുകള്‍. ഇതേതുടര്‍ന്ന് അക്രമാസക്തരായ പരിസരത്തെ ബാരിക്കേഡുകള്‍ തകര്‍ത്തു. പാര്‍ട്ടി നേതൃത്വത്തെ ഉദ്ധരിച്ചാണ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ആശുപത്രി പരിസരത്തെ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു.
ആശുപത്രിയ്ക്ക് മുന്നില്‍ ലാത്തിച്ചാര്‍ജും ആശുപത്രിയ്ക്കുനേരെ കല്ലേറും ഉണ്ടാകുന്നുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ആശുപ്രതിയില്‍ നിന്നും രോഗികളെ അപ്പോളോയുടെ മറ്റ് ആശുപത്രികളിലേയ്ക്ക് മാറ്റി.
എന്നാല്‍, ആശുപത്രി അധികൃതരും ജയ ടി.വിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.