തിരുവനന്തപുരം: പാരസെറ്റമോളടക്കം ഏഴ് മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചു. സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും എറണാകുളം റീജിയണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും നടത്തിയ പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
നിരോധിച്ച സ്റ്റോക്ക് കൈവശമുളളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ അയച്ച് പൂര്‍ണ വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്സ് കണ്ട്രോള് ഓഫീസില്‍ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
നിരോധിച്ച മരുന്നുകള്‍
മരുന്നിന്റെ പേര് , ബാച്ച് നമ്പര്‍, ഉത്പ്പാദകന് എന്നീ ക്രമത്തില്‍
VERTIX-16(Betahistine Hcl.Tab I.P), BT-1233, M/S.Boffin Biotech Pvt. Ltd., Vill-Behral, Paonta Sahib, Sirmour-173 025, H.P.
Paracetamol Tab I.P, 14106705, M/S.Mercury Laboratories Ltd, Unit No. 2, Jarodiapura, Vadodara-391 510.
ULTRAMED, ULTY 5003, M/S.Chimak Healthcare, Below DFO Office, P.O., Galang, Solan-173 212.
Hydrocortisone Sodium Susccinate Injection IP, HCI 115045, M/s.Vivek Pharmchem (I) Ltd, N H 8, Chimanpura, Amar-303 102.
Cefpodoxime & Potassium, Clavulanate Oral Suspension (GENIPOD-XL), UBD 6001 B, M/s.Ultra Drugs Pvt. Ltd, Manpura, Nalagarh, Solan, Himachal Pradesh.
NODOL, ST 1443, M/s.SIEMEN Laboratories India, 59,IDC, Mahrauli Road, Gurgaon.
GLIMIAN-2, NP 001, M/s.Noel Pharma (India) Pvt, Ltd, Khasra No. 66/3 & 67/2, Juddi Kalan, Baddi Dist.Solan, H.P.-173 205.