ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് ഒരു വിദ്യാര്‍ത്ഥി മരിച്ചു: 15 പേര്‍ക്ക് പരിക്ക്

    ചാലക്കുടി: ചാലക്കുടിയില്‍ സ്‌കൂള്‍ബസ്സും കെ.എസ്.ആര്‍.ടി.സി ബസ്സും കൂടിയിടിച്ചു. ഇന്ന് രാവിലെ ഉണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചു. പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
    ധനുഷ് കൃഷ്ണയാണ് മരണപ്പെട്ടത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.